25 April Thursday

വിടരും 4 ലക്ഷം പാൽപ്പുഞ്ചിരി; തിങ്കളും വ്യാഴവും പാല്‌, ചൊവ്വയും വെള്ളിയും മുട്ട

സ്വന്തം ലേഖികUpdated: Sunday Jul 31, 2022

തിരുവനന്തപുരം > തിങ്കളും വ്യാഴവും പാല്‌. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല്‌ ലക്ഷം അങ്കണവാടി–-പ്രീ സ്‌കൂൾ കുട്ടികൾക്കാണ് തിങ്കൾ മുതൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക കരുതൽ.  പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മെനു പരിഷ്‌കരിച്ചത്‌. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ 33,115 അങ്കണവാടിയിലും നടപ്പാക്കും. 61.5 കോടി രൂപ വകയിരുത്തിയതായി  മന്ത്രി വീണാ ജോർജ്‌ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം തിങ്കൾ പകൽ 12ന്‌ ഡിപിഐ ജവഹർ സഹകരണ ഭവനിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും . മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി പദ്ധതിക്ക്‌ ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കും. മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടിയിൽ മിൽമയുടെ യുഎച്ച്ടി  പാൽ എത്തിക്കും. മുട്ട കുടുംബശ്രീ പൗൾട്രി ഫാമുകളിൽ നിന്നോ പ്രാദേശികമായോ വാങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top