തിരുവനന്തപുരം > സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2024 ജനുവരി നാലുമുതൽ എട്ടുവരെയാണ് കലോത്സവം.
സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9, 11 തീയതികളിൽ എറണാകുളത്തു വച്ച് നടക്കും. സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിലും ശാസ്‌ത്രോത്സവം നവംബർ 30 മുതൽ ഡിസംബർ 3വരെ തിരുവനന്തപുരുത്തും നടക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..