01 July Tuesday

കൊലക്കേസ്‌ പ്രതിയെ കൈകാര്യം ചെയ്യുന്നത്‌ ഇങ്ങനെയാണോ?; യുപി സർക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

ന്യൂഡൽഹി > ലഖിംപൂരിൽ കർഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ യു.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. യുപി പൊലീസ്‌ ഇതുവരെ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തി.  കൊലക്കേസ്‌ പ്രതിയായ ആശിഷ്‌ മിശ്രയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. ബിജെപി കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ മകനാണ്‌ ആശിഷ്‌ മിശ്ര.

കൊലക്കേസ്‌ പ്രതിയെ നോട്ടീസ്‌ നൽകി വിളിപ്പിക്കുന്നതെന്തിന്‌. മറ്റ്‌ കൊലക്കേസ്‌ പ്രതികളോടും ഈ സമീപനമാണോ ഉള്ളതെന്നും കോടതി ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും. എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു. നോട്ടീസ്‌ നൽകിയിട്ടും ആശിഷ്‌ മിശ്ര ഇന്ന്‌ കോടതിയിൽ ഹാജരായിരുന്നില്ല. നാളെ 11 മണിക്ക്‌ ഹാജരാകാമെന്നാണ്‌ ആശിഷിന്റെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top