25 April Thursday

എസ്‌സി, എസ്‌ടി വിഭാഗത്തിലെ 500 പേർക്ക്‌ എൻജിനിയർമാരായി നിയമനം

എം വി പ്രദീപ്‌Updated: Sunday Jul 3, 2022

തിരുവനന്തപുരം
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എൻജിനിയറിങ്‌  വൈദഗ്‌ധ്യമുള്ള 500 പേർക്ക്‌ തദ്ദേശവകുപ്പിൽ കരാർ നിയമനം. എസ്‌സി, എസ്‌ടി വകുപ്പുകളും പ്രത്യേക ഘടകപദ്ധതിയിൽ തദ്ദേശവകുപ്പും നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കാൻ രണ്ട്‌ വർഷത്തേക്ക്‌ കരാർനിയമനം നൽകാനാണ്‌ സർക്കാർ വിജ്ഞാപനമായത്‌. സിവിൽ എൻജിനിയറിങ്‌ ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയിലേതെങ്കിലും  യോഗ്യതയുള്ള 35ൽത്താഴെ പ്രായക്കാരെ അക്രഡിറ്റഡ്‌ എൻജിനിയർ, ഓവർസിയർമാരായാണ്‌ നിയമിക്കുക.

എസ്‌സി വിഭാഗത്തിൽനിന്ന്‌ മുന്നൂറും എസ്‌ടിയിൽനിന്ന്‌ ഇരുനൂറും പേർക്കാണ്‌ അവസരം.18,000 രൂപ പ്രതിമാസ ഓണറേറിയം. നിയമന നടപടി ഉടൻ.  ഇവർ ആഴ്‌ചയിൽ മൂന്നുദിവസം നിർബന്ധമായും ഫീൽഡ്‌ പ്രവർത്തനം നടത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top