24 April Wednesday

എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കണം: ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

വെല്ലൂർ> കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിക്കൽ നയം തിരുത്തി എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കണമെന്ന്‌  ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പോളിസി ഉടമകളുടെ സമ്പാദ്യത്തിന്റെ സുരക്ഷക്കും നാടിന്റെ സാമ്പത്തിക വികസനത്തിനും പ്രാധാന്യംനൽകി പ്രവർത്തിക്കുന്ന  എൽഐസിയെ  പൊതുമേഖലയിൽ സംരക്ഷിച്ചുനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള പ്രവർത്തനം ശക്തമാക്കാൻ സമ്മേളനം ആഹ്വാനംചെയ്തു.

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ  പങ്കെടുത്തു.  പ്രതിനിധി സമ്മേളനത്തിൽ കേരളത്തിൽനിന്ന്‌ സുരേഷ് (കോട്ടയം), സുചിത്ര (എറണാകുളം), എ ഡി പൂർണിമ (കോഴിക്കോട്), ദീപക് വിശ്വനാഥ് (തൃശൂർ), ബിനു ഭുവനേന്ദ്രൻ നായർ (കൊല്ലം), കെ ആർ സുനിൽ കുമാർ (എറണാകുളം), ഐ കെ ബിജു (കോഴിക്കോട്), ശൈലേഷ് കുമാർ (കോട്ടയം), ഒ എച്ച് സജിത്ത് (തിരുവനന്തപുരം), എം ജെ ശ്രീരാം (കോഴിക്കോട്) എന്നിവർ സംസാരിച്ചു.അസോസിയേഷൻ പ്രസിഡന്റ്‌ വി രമേഷ്, ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര എന്നിവരും സംസാരിച്ചു.

ഭാരവാഹികൾ

പി പി കൃഷ്ണൻ, കോഴിക്കോട് (പ്രസിഡന്റ്‌), ആർ സർവമംഗള, ആർ ധർമലിംഗം, സി മുത്തുകുമാര സ്വാമി, ആർ പ്രീതി (വൈസ് പ്രസിഡന്റുമാർ), ടി സെന്തിൽ കുമാർ (ജനറൽ സെക്രട്ടറി), ആർ കെ ഗോപിനാഥ്, വി സുരേഷ്, എസ് രമേഷ് കുമാർ, ഐ കെ ബിജു –-കോഴിക്കോട് (ജോ. സെക്രട്ടറി), എസ് ശിവസുബ്രഹ്മണ്യൻ (ട്രഷറർ). കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ: വി ആൻഡ്രൂസ് (തിരുവനന്തപുരം), ശൈലേഷ് കുമാർ (കോട്ടയം), കെ ആർ സുനിൽ കുമാർ (എറണാകുളം), ടി പ്രദീപ് ശങ്കർ (തൃശൂർ), എം ജെ ശ്രീരാം (കോഴിക്കോട്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top