26 April Friday

രാജ്‌ഭവൻ മാർച്ച്‌ ചൊവ്വാഴ്ച: ഉന്നതവിദ്യാഭ്യാസ സംരക്ഷണത്തിന്‌ ലക്ഷംപേരെത്തും

സ്വന്തം ലേഖികUpdated: Sunday Nov 13, 2022

തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി   ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ചിന്‌ ഇനി രണ്ടു നാൾ. ചൊവ്വാഴ്‌ച നടക്കുന്ന മാർച്ചിൽ ലക്ഷം പേർ അണിചേരും. അന്നേ ദിവസം ജില്ലാ കേന്ദ്രങ്ങളിലും മാർച്ച്‌ നടക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.  

ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി ,  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ മാണി, മാത്യു ടി തോമസ്‌, പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്‌, കെ ബി ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ എന്നിവർ രാജ്‌ഭവൻ മാർച്ചിൽ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ ഗൂഢശ്രമത്തിന്‌ എതിരെയുള്ള കേരളത്തിന്റെ മുഴുവൻ പ്രതിഷേധമാകും മാർച്ച്‌.  വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും സാമൂഹ്യ സാംസ്‌കാരിക–-കല–- സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പങ്കാളികളാകും.

പൊതുജനങ്ങളുടെ ആശങ്ക പ്രതിഫലിക്കും


സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല നിശ്ചലാവസ്ഥയിലാണ്‌.  പ്രശ്‌നം പൊതുജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന വിഷയമാണ്‌ . ഇത്‌ മനസ്സിലാക്കി ചാൻസലർ പ്രവർത്തിക്കണം. സർട്ടിഫിക്കറ്റ്‌ വിതരണമടക്കമുള്ളവയെ   പ്രതിസന്ധി   ബാധിക്കുന്നുണ്ട്‌. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന രാജ്‌ഭവൻ മാർച്ച്‌ പൊതുജനങ്ങളുടെ ആശങ്ക വ്യക്തമാക്കും.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top