27 April Saturday

സൗദി ടൂറിസം ഫോറവും സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങങ്ങളും

എം എം നഈംUpdated: Friday Mar 17, 2023

റിയാദ് > റിയാദിൽ നടക്കുന്ന സൗദി ടൂറിസം ഫോറം "ദ ഫ്യൂച്ചർ ഓഫ് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് (സുസ്ഥിരത)" എന്ന സെഷനിൽ സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് ചർച്ച ചെയ്തു.

ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭവുമായി സൗദി അറേബ്യ ഈ മേഖലയെ നയിക്കുന്നുണ്ടെന്ന് സൗദി ടൂറിസം അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ദഖീൽ  വിശദീകരിച്ചു.  കഴിഞ്ഞ വർഷം സൗദി അറേബ്യക്ക് അകത്തും പുറത്തും നിന്നുമായി  93 ദശലക്ഷം സന്ദർശകർ  എത്തി . വിനോദസഞ്ചാരികളെ സൗദി ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത് വൈവിധ്യമാർന്ന വിനോദ-സാംസ്കാരിക പരിപാടികളിലൂടെയും സാഹസികതയിലൂടെയും സമ്പന്നമായ അനുഭവങ്ങളിലൂടെയുമാണ്.

ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്  സൗദി ടൂറിസം ഫോറത്തിന്റെ ആദ്യ പതിപ്പ്  മാർച്ച് 14 മുതൽ 16 വരെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ വെച്ച് 350 സൗദി സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് "ബാബിക് ടൂറിസം" എന്ന മുദ്രാവാക്യത്തിന് കീഴിൽ നടക്കുന്നത് ശ്രദ്ധേയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top