02 May Thursday

‘ഗൂഢാലോചനയ്‌ക്കു പിന്നിൽ 
വൻ തിമിംഗിലങ്ങൾ’ ; രഹസ്യമൊഴി നൽകിയ ശേഷം സരിത

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിലെ ഗൂഢാലോചനയ്‌ക്ക്‌ പിന്നിൽ അന്താരാഷ്ട്ര ശാഖകളുള്ള വൻ തിമിംഗിലങ്ങളെന്ന്‌ സരിത എസ്‌ നായർ. പി സി ജോർജാണ്‌ തന്നെ ഗൂഢാലോചനയിലേക്ക്‌ വലിച്ചിഴച്ചതെന്നും അദ്ദേഹത്തിനു പിന്നിൽ മറ്റ്‌ ശക്തികളുണ്ടെന്നും സരിത പറഞ്ഞു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.

ഗൂഢാലോചനയ്‌ക്ക്‌ തന്റെ പക്കൽ തെളിവുണ്ട്‌. ഇത്‌ അന്വേഷക സംഘത്തിന്‌ നൽകി. സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ്‌ ഗൂഢാലോചനയ്‌ക്ക്‌ പിന്നിലും. ഇവരുടെ പേര്‌ തന്റെ മൊഴിയിലുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ പറയണമെന്നാവശ്യപ്പെട്ട്‌ സമീപിച്ചത്‌ പി സി ജോർജാണെങ്കിലും സൂത്രധാരൻ അദ്ദേഹമാണെന്ന്‌ കരുതുന്നില്ല. അത്‌ നമ്മൾ കാണാത്ത വലിയ തിമിംഗിലങ്ങളാണ്‌. അവരിൽ ചില രാഷ്ട്രീയക്കാരുമുണ്ട്‌. അവരുടെ വിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. തന്റെ മകളെയടക്കം സൈബറിടങ്ങളിൽ അവഹേളിച്ചതോടെയാണ്‌ ഇക്കാര്യങ്ങൾ അന്വേഷിച്ചത്‌. ക്രൈം നന്ദകുമാറിന്റെ സാന്നിധ്യം വ്യക്തമായതോടെ താൻ ഇതിലുണ്ടാകില്ലെന്ന്‌ പറഞ്ഞു. 

2015 തൊട്ട്‌ സ്വപ്‌നയുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. ചെറിയ സാമ്പത്തിക തിരിമറിയാണ്‌ പ്രശ്നങ്ങൾക്ക്‌ പിന്നിൽ. ചിലരെ രക്ഷപ്പെടുത്താൻ സ്വപ്‌ന മറ്റ്‌ ചിലരെ ഉപയോഗിക്കുകയാണ്‌. രാഷ്ട്രീയപ്രേരിതം മാത്രമല്ല, അവർ നിലനിൽപ്പിനുമാണ് ശ്രമിക്കുന്നത്. ഒറ്റയ്‌ക്ക്‌  സാധിക്കുന്ന കാര്യമല്ല അവർക്ക് മുന്നിലുള്ളത്. അതിനാൽ കൂടുതൽ സുരക്ഷിതമെന്ന് തോന്നിയ വഴി  തെരഞ്ഞെടുത്തിരിക്കാം.

മുഖ്യമന്ത്രിക്ക് കേസിൽ പങ്കില്ലെന്നും ഫോൺ ചാറ്റിന്റെ പേരിലാണ്‌ ശിവശങ്കർ പ്രതിയാക്കപ്പെട്ടതെന്നും ജയിൽവാസത്തിനിടെ സ്വപ്‌ന തന്നോട്‌ പറഞ്ഞിട്ടുണ്ട്‌. കൈയിൽ ഒരു തെളിവുമില്ലെന്നായിരുന്നു അന്ന്‌ പറഞ്ഞത്‌. മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്ന്‌ ഇപ്പോൾ പറയുന്നത്‌ എങ്ങനെയെന്നറിയില്ലെന്നും സരിത പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top