26 April Friday

യൂണിടാക്‌ കോഴക്കേസ്‌ : സന്തോഷ്‌ ഈപ്പനെ 
കസ്‌റ്റഡിയിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


കൊച്ചി
യൂണിടാക്‌ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അറസ്‌റ്റ്‌ ചെയ്‌ത യൂണിടാക്‌ എംഡി സന്തോഷ്‌ ഈപ്പനെ വ്യാഴംവരെ കസ്‌റ്റഡിയിൽ വിട്ടു. ഇഡി സംഘം സന്തോഷിനെ കൊച്ചി ഓഫീസിൽ ചോദ്യംചെയ്‌തുവരികയാണ്‌. ഇയാളെ ഒന്നാം പ്രതിയാക്കിയാണ്‌ ഇഡി കേസെടുത്തിരിക്കുന്നത്‌. സ്വർണക്കള്ളക്കടത്ത്‌ കേസിലെ പ്രതികളായ പി എസ് സരിത്തും സ്വപ്‌ന സുരേഷും ഈ കേസിൽ മൂന്നും നാലും പ്രതികളാണ്‌.  സന്തോഷ് ഈപ്പൻ യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ്‌ ഖാലിദ്‌ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇഡി ആരോപണം. 

കേസിൽ ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിന്റെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയും രണ്ടുതവണ ഇഡി ജോസിന്റെ മൊഴിയെടുത്തിരുന്നു. ചൊവ്വ രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ടുവരെ നീണ്ടു. സന്തോഷിന്റെ അറസ്റ്റിന് പിന്നാലെയാണ് ജോസിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയത്. സന്തോഷിനെ തനിക്ക്‌ പരിചയപ്പെടുത്തിയത്‌ എം ശിവശങ്കറാണെന്ന് ജോസ്‌ ഇഡിക്ക്‌ മൊഴി നൽകിയതായാണ്‌ സൂചന. ഇതിൽ വ്യക്തത വരുത്താൻ ഇരുവരെയും ഒന്നിച്ചിരുത്തി ഇഡി ചോദ്യം ചെയ്‌തേക്കും.

ഒമ്പതാം പ്രതിയായ ശിവശങ്കറിന്റെ റിമാൻഡ്‌ കാലാവധി ഏപ്രിൽ നാലുവരെ നീട്ടി. ശിവശങ്കറിനെ കസ്‌റ്റഡിയിൽ വാങ്ങി സന്തോഷിന്റെയും ജോസിന്റെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി ലക്ഷ്യമിടുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top