18 September Thursday

സന്തോഷ്‌ ഈപ്പനെ 
ഇഡി അറസ്‌റ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023


കൊച്ചി
യൂണിടാക്‌ കോഴക്കേസിൽ യൂണിടാക്‌ എംഡി സന്തോഷ്‌ ഈപ്പനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അറസ്‌റ്റ്‌ ചെയ്‌തു. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ചശേഷം രാത്രിയോടെയായിരുന്നു അറസ്റ്റ്.

സന്തോഷ് ഈപ്പൻ യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ്‌ ഖാലിദ്‌ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇഡിയുടെ ആരോപണം. സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കിയാണ് ഇഡി കേസെടുത്തതെന്നാണ്‌ സൂചന. പി എസ് സരിത്തും സ്വപ്‌ന സുരേഷും മൂന്നും നാലും പ്രതികളാണെന്നും സൂചനയുണ്ട്‌. കേസിൽ അറസ്‌റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഒമ്പതാം പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top