18 April Thursday

സഞ്ജിത് കൊലപാതകം; നേരിട്ട് പങ്കെടുത്ത ഒരാൾകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

പാലക്കാട് > മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത്‌ വധത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനെ ശനിയാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തു. തിരിച്ചറിയൽ പരേഡ്‌ ഉള്ളതിനാൽ പേരും ഫോട്ടോയും പിന്നീട് പുറത്തുവിടുമെന്ന് അന്വേഷകസംഘം അറിയിച്ചു.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർ പിടിയിലായി. അഞ്ചാമനുവേണ്ടി അന്വേഷണം ഊർജിതമാക്കി. പ്രതികളെ സഹായിച്ചതിന് ഒരാഴ്ചമുമ്പ് എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റ് പുന്നത്തല പുതുശേരിപ്പറമ്പിൽ അബ്ദുൾ ഹക്കീം(45)നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.

എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട്‌ നേതൃത്വം പ്രതികളെ ഒളിപ്പിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ആകെ ഒമ്പതുപേർ അറസ്റ്റിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top