10 July Thursday

"ജന ഗണ മന' ദേശവിരുദ്ധ സിനിമയെന്ന്‌ സന്ദീപ്‌ വാര്യർ; ഇറക്കിയത്‌ മട്ടാഞ്ചേരി മാഫിയ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

പൃഥ്വിരാജ് - സുരാജ് ചിത്രം ‘ജന ഗണ മന’ ദേശവിരുദ്ധ സിനിമയെന്ന്‌ ബിജെപി നേതാവ്‌ സന്ദീപ്‌ വാര്യർ. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ‘ജന ഗണ മന’ എന്നാണ് സന്ദീപ് ആരോപിക്കുന്നത്. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തിലാണ്‌ വിമർശിക്കുന്നവരെയെല്ലാം ദേശവിരുദ്ധരാക്കിയുള്ള സന്ദീപ്‌ വാര്യരുടെ പ്രസംഗം.

‘കേരളത്തിൽ ദേശ വിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്‌നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയാറാണ്. ആരും ഇല്ല. നമ്മുടെ നിർമാതാക്കളുടെ കയ്യിൽ പണമില്ല. നമ്മുടെ ഇടയിൽ നല്ല സംരംഭകരില്ല.

എന്നാൽ, അപ്പുറത്തെ അവസ്ഥ അങ്ങനെയല്ല. അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ അവിടെ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരിൽ രാജ്യവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി’, സന്ദീപ് വാര്യർ ആരോപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top