28 March Thursday

മുഖ്യമന്ത്രിയെ കുടുക്കാൻ വ്യാജമൊഴി; ഇഡിക്കെതിരായ സന്ദീപ്‌ നായരുടെ വെളിപ്പെടുത്തൽ ഗൗരവതരം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

തിരുവനന്തപുരം > സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇക്കാര്യം നേരത്തെയും പുറത്തുവന്നതാണ്. സന്ദീപ് പറഞ്ഞ മൊ‍ഴി വീണ്ടും ആവർത്തിക്കുമ്പോൾ വിഷയത്തിന്‍റെ ഗൗരവം കൂടുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യം കോടതി പരിശോധിക്കണം. കേസിൽ ഗൂഢാലോചന ഉണ്ടെന്ന സിപിഐ എം നിലപാട് ശരിവയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top