18 September Thursday

കള്ളം പൊളിഞ്ഞു ; ജിഷ്ണു യുവമോർച്ച നേതാവ്‌ തന്നെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


തിരുവല്ല
പി ബി  സന്ദീപ്കുമാർ വധക്കേസിലെ ഒന്നാംപ്രതി ജിഷ്ണു ഒരു വർഷംമുമ്പ് ബിജെപിയില്‍നിന്ന് രാജിവച്ചിരുന്നെന്ന നേതാക്കളുടെ വാദം പൊളിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌. ജിഷ്‌ണുവിന്റെ തന്നെ ഫെയ്‌സ്‌ ബുക്കിലാണ്‌ കൊലപാതകം നടക്കുന്ന സമയത്തും ഇയാൾ  യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ്‌ ആണെന്നതിന് തെളിവുള്ളത്‌.

2021 ജൂൺ 10ന്  "ബിജെപി വേട്ടയ്‌ക്കെതിരെ’ പെരിങ്ങരയിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷനായത്‌ ഇയാളായിരുന്നു. ഇതിന്റെ ചിത്രമടക്കം ജിഷ്‌ണു പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഇതോടെ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കമുള്ളവർ പടച്ചുണ്ടാക്കിയ നുണക്കഥയാണ്‌ പൊളിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top