23 April Tuesday

സന്ദീപിന്റെ കസ്‌റ്റഡി നീട്ടാൻ ഇന്ന്‌ അപേക്ഷ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

കൊല്ലം
ഡോ. വന്ദനദാസ്‌ കൊലക്കേസ്‌ പ്രതി ജി സന്ദീപിന്റെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടാൻ ക്രൈംബ്രാഞ്ച്‌ ചൊവ്വാഴ്‌ച  കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌  കോടതിയിൽ അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള  സന്ദീപിന്റെ റിമാൻഡ്‌ കാലാവധി ചൊവ്വാഴ്‌ച അവസാനിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  ഫോറൻസിക്‌ വിഭാഗം ഡോക്‌ടർ  വത്സലയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച കൊട്ടാരക്കര താലൂക്കാശുപത്രിയിൽ തെളിവെടുത്തു. സന്ദീപിന്റെ ജാമ്യാപേക്ഷ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ കോടതി 27ന്‌ പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top