27 April Saturday

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ലീഗിലെ പാരപ്പണിയെന്ന്‌ സമസ്ത നേതാവ്‌ ; ലീഗിൽ വിവാദം

പ്രത്യേക ലേഖകന്‍Updated: Thursday Jan 13, 2022

കോഴിക്കോട്> മുസ്ലിം ലീഗിലെ പാരപ്പണിയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന സമസ്ത യുവജന നേതാവിന്റെ പ്രസംഗം ചര്‍ച്ചയാകുന്നു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിമര്‍ശമാണ് ചര്‍ച്ചയായത്. വടകരയില്‍ ലീഗ് മണ്ഡലം സമ്മേളനത്തിലായിരുന്നു പൂക്കോട്ടൂര്‍ പാര്‍ട്ടിക്കെക്കതിരെ വിമര്‍ശനം ഉതിര്‍ത്തത്.

പരസ്പരം പാരവച്ചും കാലുവാരിയുമാണ് വാര്‍ഡുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിനെ തോല്‍പിച്ചത്. പാരവെച്ച വര്‍ ഇക്കൂട്ടത്തിലുണ്ടാകാം. അതിനാലാണ് കയ്യടിച്ചത്... പൂക്കോട്ടൂര്‍ കളിയാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസികളുണ്ടെന്നും മതനിരാസപാര്‍ടിയല്ലെന്നുമുള്ള പൂക്കോട്ടൂരിന്റെ ഈയടുത്തുണ്ടായ പ്രഖ്യാപനത്തില്‍ ലീഗ് നേതൃത്യം അസ്വസ്ഥരായിരുന്നു. അതിനിടെയാണ് ലീഗ് വേദിയിലെത്തിയുള്ള വിമര്‍ശനം.

പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൂക്കോട്ടൂരിനെരിനെ ലീഗ് പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുന്നുണ്ട്. സമസ്തയിലാണ് ഗ്രൂപ്പിസം, ആദ്യം ജിഫ്രി തങ്ങളെ നന്നാക്ക് എന്നിങ്ങനെയുള്ള ആക്ഷേപവുമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top