23 April Tuesday

ലീഗിന്റെ പള്ളിസമരം അബദ്ധമെന്ന്‌ സമസ്‌ത യുവജന നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കോഴിക്കോട്‌ > വഖഫ് വിഷയത്തിൽ മുസ്ലിംലീഗ്‌ നേതൃത്വത്തിൽ പള്ളികളിൽ നടത്തുന്ന സമരത്തെ വിമർശിച്ച്‌ സമസ്‌ത യുവജന നേതാവ്‌. സമസ്‌തയുടെ യുവജന സംഘടന എസ്‌വൈഎസിന്റെ സംസ്ഥാന സെക്രട്ടറി മുസ്‌തഫ മുണ്ടുപാറയാണ്‌ ലീഗ്‌ നീക്കത്തെ വിമർശിച്ചത്‌. അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കട്ടെയെന്ന്‌ മുസ്‌തഫ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ വ്യക്തമാക്കി.

മുസ്ലിം സാമുദായിക വിഷയങ്ങൾ രാഷ്ട്രീയ വിഷയങ്ങൾ ആക്കാനാഗ്രഹിക്കുന്നവർക്ക്‌ വളംവെച്ചുകൊടുക്കുന്നത്‌  ആത്മഹത്യാപരമാണ്. സാമുദായിക വിഷയങ്ങൾ സാമുദായികമായി തന്നെ കൈകാര്യം ചെയ്യപ്പെടട്ടെ. സമുദായത്തിന് ഭീമൻ നഷ്ടം ഉണ്ടാക്കിയ സംവരണമടക്കമുള്ള വിഷയങ്ങൾ ലക്ഷ്യം കാണാതെപൊയത്‌ ഇക്കാരണത്താലാണ്‌. വഖഫ് വിഷയത്തിലെങ്കിലും അബദ്ധം ആവർത്തിക്കാതിരിക്കട്ടെയെന്ന്‌ ലീഗിന്റെ പേര്‌ പരാമർശിക്കാതെ മുസ്‌തഫ കുറിപ്പിൽ സൂചിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top