26 April Friday

കമ്യൂണിസ്‌റ്റ്‌ സഹകരണമാകാമെന്ന്‌ സമസ്‌ത യുവജനവിഭാഗം

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

കോഴിക്കോട്‌ > എൽഡിഎഫ്‌ സർക്കാരുമായും കമ്യുണിസ്‌റ്റുകാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) യുവജനവിഭാഗം നേതാവ്‌ അബ്‌ദുസമദ്‌ പൂക്കോട്ടൂർ. സർക്കാരുമായി സമസ്‌ത സഹകരിക്കന്നത്‌ തെറ്റല്ല. കേരളം ഭരിക്കുന്നത്‌ കമ്യൂണിസ്‌റ്റുകാർ മാത്രമല്ല. അതിൽ മതവിശ്വാസികളുമുണ്ട്‌–-എസ്‌വൈഎസ്‌ സംസ്ഥാനസെക്രട്ടറിയായ അബ്ദുസമദ്‌ പൂക്കോട്ടൂർ വ്യക്തമാക്കി.

കമ്യൂണിസ്‌റ്റ്‌ പാർടിയിൽ അണിനിരന്നവരെല്ലാം അവിശ്വാസികളാണെന്ന വീക്ഷണമില്ല. പല സാഹചര്യത്തിൽ സി പി ഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരുണ്ട്‌. അവരെല്ലാം നിരീശ്വരത്വം അംഗീകരിച്ചവരോ മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തിക ദർശനം പഠിച്ചവരോ ആകണമെന്നില്ല. ഇവർ മതവിശ്വാസികളല്ലെന്ന്‌ നമുക്ക്‌ പറയാനാകില്ല. സമസ്‌ത സർക്കാരിനോട്‌ സഹകരിക്കുന്നുണ്ട്‌. അത്‌  ഭരിക്കുന്നവരോട്‌ വിദ്വേഷസമീപനമില്ലാതെ ആവശ്യം നേടിയെടുക്കു എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നും അബ്ദുസമദ്‌ വാർത്താമാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top