19 April Friday

സമസ്തയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല: മുശാവറ യോഗം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കോഴിക്കോട്>  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും യോഗം നിരീക്ഷിച്ചു. പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.

എംടി അബ്ദുള്ള മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, പി കെ മൂസകുട്ടി ഹസ്രത്ത്, കെ ടി ഹംസ മുസ്‌ലിയാര്‍, കെപിസി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, വി മൂസക്കോയ മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദവി കൂരിയാട്, എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെകെപി അബ്ദുള്ള മുസ്‌ലിയാര്‍, ഇഎസ് ഹസ്സന്‍ ഫൈസി, പി കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐവി ഉസ്മാന്‍ ഫൈസി, കെ.എം അബ്ദുള്ള ഫൈസി,  മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, പി.കെ അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബംബ്രാണ, എംവി ഇസ്മായില്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവർ സംസാരിച്ചു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top