25 April Thursday

ഇന്ത്യക്ക് ആശംസ നേർന്ന്‌ ബഹിരാകാശത്തുനിന്ന്‌ സാമന്ത

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ 
സാമന്ത ക്രിസ്റ്റോഫൊറെറ്റി ആശംസ അറിയിക്കുന്നു

തിരുവനന്തപുരം
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ ആശംസ. നിലയത്തിൽ ഇപ്പോഴുള്ള ബഹിരാകാശയാത്രിക സാമന്ത ക്രിസ്റ്റോഫൊറെറ്റി (45)യാണ് ഇന്ത്യൻ ജനതയ്‌ക്ക്‌ ആശംസാ വീഡിയോ അയച്ചത്‌.നാസയടക്കമുള്ള അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസികളുമായി ഐഎസ്‌ആർഒക്കുള്ള ബന്ധം എടുത്തുപറയുന്നുണ്ട്‌ 1.13 മിനിറ്റുള്ള വീഡിയോയിൽ. ‘‘നിരവധി ബഹിരാകാശ ദൗത്യങ്ങളിലും ഗവേഷണങ്ങളിലും തമ്മിൽ സഹകരിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തം എന്നിവയെപ്പറ്റി  പഠിക്കുന്നതിനും പ്രവചിക്കുന്നതിനുമുള്ള ‘നിസർ’ ദൗത്യത്തിലും സഹകരണം  തുടരും. ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യമടക്കമുള്ള ഭാവിപദ്ധതികൾക്കും  ആശംസ’’–- സാമന്ത പറഞ്ഞു. അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ സാമന്തയടക്കം ഏഴു പേരാണുള്ളത്‌. ഇറ്റലിയിലെ മിലൻ സ്വദേശിനിയാണിവർ. സമൂഹ മാധ്യമങ്ങളിൽ സന്ദേശം വൈറലായിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top