20 April Saturday

തോട്ടം തൊഴിലാളികൾക്ക് 
41 രൂപ വേതനവർധന ; മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണിസാധ്യത കണ്ടെത്താൻ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


തിരുവനന്തപുരം
തോട്ടം തൊഴിലാളികൾക്ക്‌ ഡിസംബറിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 41 രൂപ വർധിപ്പിക്കും. ഈ വർഷം ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള വെയിറ്റേജിൽ 55 മുതൽ 115 പൈസവരെ വർധിപ്പിക്കാനും മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം തീരുമാനിച്ചു.

തോട്ടം തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ലേബർ കമീഷണർ ചെയർമാനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. തൊഴിൽ ക്ഷമതയും ഇൻസെന്റീവും അടക്കമുള്ള കാര്യങ്ങൾ കമ്മിറ്റി വിലയിരുത്തും. തൊഴിലാളി, ഉടമ പ്രതിനിധി അംഗങ്ങളും അഡീ. ലേബർ കമീഷണർ (ഐആർ) കൺവീനറുമായ കമ്മിറ്റി മൂന്നു മാസത്തിലൊരിക്കൽ യോഗം ചേരും. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണമടക്കം വിപണിസാധ്യത കണ്ടെത്താൻ  പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top