28 March Thursday

ഡോ. സജി ഗോപിനാഥ്‌ സാങ്കേതിക സര്‍വകലാശാല താല്‍കാലിക വി.സി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

തിരുവനന്തപുരം> സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ  ചുമതല ഡിജിറ്റല്‍ സര്‍വകാലാശാല വിസി ഡോ. സജി ഗോപിനാഥിന് നല്‍കി ഗവര്‍ണര്‍ ആരീഫ് മൊഹമ്മദ്ഖാന്‍ വിജ്ഞാപനം ഇറക്കി. ശനിയാഴ്ച സജി ഗോപിനാഥ് കെടിയുവില്‍ ചുമതല ഏല്‍ക്കും.

സര്‍വകലാശാലകളിലെ വിസി നിയമനത്തിലും കേരളയിലെ സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കിയതിലും ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി കിട്ടിയതോടെയാണ് തന്നിഷ്ടപ്രകാരം വിസി നിയമനമെന്ന നിലപാടില്‍നിന്ന് അയഞ്ഞത്. കെ ടിയു  വിസി ചുമതല ആര്‍ക്ക് നല്‍കണമെന്ന്   ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

 ഡോ. സജി ഗോപിനാഥ്, ഡോ. ടി പി ബൈജു ബായി, ഡോ. അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. പാനലിലെ ആദ്യ പേരുകാരന് കെടിയു വിസിയുടെ ചുമതല നല്‍കിയത് തന്നെ മുന്‍നിലപാട് തിരുത്താന്‍ ഗവര്‍ണര്‍ സന്നദ്ധനായി എന്നതിന് തെളിവാണ്.
സജി ഗോപിനാഥിനെ കെടിയു വിസി ചുമതല നല്‍കണമെന്ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ചാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ കെടിയു വിസി ചുമതല നല്‍കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top