20 April Saturday

തീയറ്ററുകൾ തുറക്കുന്നകാര്യം പരിഗണനയിൽ; ടിപിആർ കുറയുന്നത്‌ അനുകൂല സാഹചര്യം: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

തിരുവനന്തപുരം > സംസ്ഥാനത്ത്‌ തീയറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം ആണോയെന്ന്‌ പരിശോധിക്കും. എത്രയും വേഗം അക്കാര്യത്തിൽ ധാരണയും തീരുമാനവും ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

സംസ്ഥാനത്ത് സീരിയല്‍ - സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യ വിദഗ്‌ധ‌‌ര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ - മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top