20 April Saturday

കേരളത്തെ വിഭജിക്കുമെന്ന വാദത്തിൽ വിശ്വസിക്കുന്നില്ല : സച്ചിദാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


തിരുവനന്തപുരം
കെ റെയിൽ കേരളമെന്ന പ്രദേശത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണത്തിൽ വിശ്വസിക്കുന്നില്ലെന്ന്‌ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കെ സച്ചിദാനന്ദൻ വ്യക്തമാക്കി.  വികസനവാദി, പരിസ്ഥിതിവാദി എന്ന  ദ്വന്ദ്വം  മാർക്സിസ്റ്റ് വീക്ഷണത്തിൽ നിലനിൽക്കുന്നതല്ല.  എംഗൽസ് മുതൽ എറിക് ഹോബ്സ് ബോം വരെ വായിച്ചവർക്കെങ്കിലും അതറിയാം.

യഥാർഥ കാര്യം നവകേരള നിർമിതിക്ക്  ജനകീയമായ ഒരു വികസന കാഴ്‌ചപ്പാട് നിർമിച്ചെടുക്കുകയാണ്. അത് ഇടതുപക്ഷത്തിനേ കഴിയൂ.  അന്യോന്യാക്രമണമല്ല, സംവാദമാണ് ഉണ്ടാകേണ്ടത്. സിൽവർലൈൻ അല്ല പ്രശ്നം, ജനാധിപത്യ സമവായമാണ്. ഇന്നത്തെ തർക്കങ്ങൾ ഒരു  പദ്ധതിയെമാത്രം ചൊല്ലിയാകാതെ  പരിസ്ഥിതി, വികസനം, ജനാധിപത്യം,  മനുഷ്യരാശിയുടെ  അതിജീവനം  എന്നിവയെക്കുറിച്ച് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഏതു മാർക്സിസ്റ്റും സമചിത്തമായ വീക്ഷണം ഇക്കാര്യത്തിൽ വികസിപ്പിച്ചേ പറ്റൂ. ഇക്കോ-ഫാസിസം, ടെക്നോ- ഫാസിസം, വർഗീയ ഫാസിസം, രാഷ്ട്രീയ ഫാസിസം  ഇവയെല്ലാം  ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ്. ഇവയെ ഒന്നിച്ചേ ചെറുക്കാൻ കഴിയൂവെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top