24 April Wednesday

ശബരിമല മേൽശാന്തി നിയമനം: അന്തിമവാദം 11ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കൊച്ചി > ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾ ചോദ്യംചെയ്യുന്ന ഹർജി അന്തിമവാദത്തിനായി പതിനൊന്നിലേക്ക്‌ മാറ്റി. അവധിദിവസമായ ശനിയാഴ്‌ച പ്രത്യേക സിറ്റിങ്‌ നടത്തിയാണ്‌ ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ ഹർജി പരിഗണിച്ചത്‌.

മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥയാണ്‌ ചോദ്യംചെയ്യുന്നത്‌. ശബരിമല മേൽശാന്തി നിയമനത്തിന്‌ അപേക്ഷിച്ച മലയാള ബ്രാഹ്മണരല്ലാത്ത ടി എൽ സിജിത്, പി ആർ വിജീഷ്, സി വി വിഷ്‌ണുനാരായണൻ എന്നിവരാണ്‌ ഹർജി നൽകിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top