19 April Friday

കനത്തമഴയിലും ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

ശബരിമല മുന്‍മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറക്കുന്നു

ശബരിമല> മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലയില്‍ നട തുറന്ന ആദ്യം ദിനം തീര്‍ഥാടക പ്രവാഹത്തിനൊപ്പം കനത്തമഴ. വൈകിട്ട് ആറോടെ ആരംഭിച്ച മഴ എട്ടോടെയാണ് ശമിച്ചത്. വലിയ നടപ്പന്തല്‍ നിറഞ്ഞുകവിഞ്ഞ തീര്‍ഥാടക പ്രവാഹത്തിന് മഴ തടസമായില്ല. അച്ചടക്കത്തോടെ വരിനിന്ന തീര്‍ഥാടകര്‍ മഴയെ വകവയ്ക്കാതെ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തി.

 പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള ശരണപാതയിലെ ക്യു കോംപ്ലക്‌സുകളും തീര്‍ഥാടകര്‍ക്ക് സഹായമായി. പതിനെട്ടാംപടിയില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ നില്‍ക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്കും മഴ പ്രയാസം സൃഷ്ടിച്ചു. വലിയ നടപ്പന്തലില്‍ നിലത്ത് കല്ല് പാകി വെള്ളം ചാലിലൂടെ ഒലിച്ചുപോകാന്‍ ക്രമീകരണംചെയ്തത് ആശ്വാസകരമായി. കനത്ത മഴയിലും പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള തീര്‍ഥാടക പ്രവാഹം തുടര്‍ന്നു.

പതിനായരത്തിലധികംപേര്‍ ബുധനാഴ്ച സന്നിധാനത്തെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top