29 March Friday

ഹരിവരാസന പുരസ്‌കാരം വീരമണി രാജുവിന്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


ശബരിമല
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായകൻ വീരമണി രാജുവിന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭർക്കുനൽകുന്ന പുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സന്നിധാനത്ത് നടന്ന  ചടങ്ങിൽ ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അധ്യക്ഷനായി. 2012 ലാണ് സംസ്ഥാന സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ഹരിവരാസനം പുരസ്‌കാരം ഏർപ്പെടുത്തിയത്. ഗാനഗന്ധർവൻ ഡോ. കെ ജെ യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം.

സന്നിധാനത്തെ മാളികപ്പുറം ക്ഷേത്രത്തിനുസമീപമുള്ള നവീകരിച്ച അന്നദാന മണ്ഡപം വ്യാഴാഴ്‌ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നുകൊടുത്തു. ഒരേ സമയം 5000 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണിത്‌. 21.55 കോടി രൂപയാണ് നിർമാണ ചെലവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top