27 April Saturday

ശബരിമല മകരവിളക്ക്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ശബരിമല
ശ്രീധർമശാസ്‌താ ക്ഷേത്രത്തിൽ മകരവിളക്ക്‌ വെള്ളിയാഴ്‌ച. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും. തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.

വെള്ളി രാവിലെ എട്ടിന്‌ സന്നിധാനത്ത്‌ ഹരിവരാസനം പുരസ്‌കാരദാന ചടങ്ങ്‌ നടക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനിൽനിന്ന്‌ സംഗീതജ്‌ഞൻ ആലപ്പി രംഗനാഥ്‌ പുരസ്‌കാരം ഏറ്റുവാങ്ങും. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.
ഈ മണ്ഡല–-മകരവിളക്ക്‌ കാലത്ത്‌ ഇതുവരെ എത്തിയത്‌ 17 ലക്ഷത്തോളം തീർഥാടകരാണ്‌. ആകെ വരുമാനം 128.84 കോടി രൂപയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top