27 April Saturday

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നടപടി വേഗത്തിലാക്കണം: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ന്യൂഡൽഹി > കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാങ്കേതികാനുമതി വേഗത്തിലാക്കണമെന്ന്‌ എ എ റഹിം എംപി ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട്‌ രാജ്യസഭയിൽ ഉയർത്തിയ ചോദ്യത്തിന്‌ നടപടി സ്വീകരിക്കുമെന്നും സമയപരിധി പറയാനാകില്ലെന്നും വ്യോമയാനമന്ത്രി അറിയിച്ചിരുന്നു.

ശബരിമല അടക്കമുള്ള ആറ്‌ വിമാനത്താവളത്തിന്‌ പ്രാരംഭ അനുമതിപോലും നൽകിയിട്ടില്ല. എയർപോർട്ടുകളുടെ എണ്ണം വർധിപ്പിച്ച്‌ വ്യോമഗതാഗതം സുഗമമാക്കുമെന്ന്‌ അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ യഥാർഥത്തിൽ ചുവപ്പുനാട സമീപനമാണ് സ്വീകരിക്കുന്നതെന്നും എംപി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top