19 April Friday
വ്യോമയാനമന്ത്രാലയത്തിന്‌ ലഭിച്ച പ്രതികരണങ്ങൾ സാധാരണ നടപടി ക്രമത്തിന്റെ ഭാഗമെന്ന് സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ്

ശബരിമല വിമാനത്താവളം : പ്രചാരണം തെറ്റ് ; പദ്ധതിക്ക്‌ തടസ്സമില്ല

സ്വന്തം ലേഖകൻUpdated: Monday Sep 20, 2021

videograbbed image

തിരുവനന്തപുരം > ശബരിമല വിമാനത്താവള പദ്ധതി നടക്കില്ലെന്നും സ്ഥലം അനുയോജ്യമല്ലെന്നുമുള്ള പ്രചാരണം വസ്‌തുതാപരമല്ലെന്ന്‌ പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു. കെഎസ്ഐഡിസിയും കൺസൾട്ടൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നാണ്‌ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

ഇത്‌ വ്യോമയാനമന്ത്രാലയത്തിനും ബന്ധപ്പെട്ടവർക്കും കൈമാറുന്നത് നടപടി ക്രമത്തിന്റെ ഭാഗമാണ്. ഇങ്ങനെ നൽകിയ റിപ്പോർട്ടിൻമേൽ  കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിൽനിന്ന്‌ (ഡിജിസിഎ) ലഭിച്ച പ്രതികരണമടക്കമുള്ള മുഴുവൻ ചോദ്യവും കെഎസ്ഐഡിസിക്ക്‌ അയച്ചുതന്നിട്ടുണ്ട്‌. ഇതിനെല്ലാം കൃത്യവും വ്യക്തവുമായ മറുപടി തയ്യാറാക്കി നൽകും.

വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്ര അധികാരികളിൽനിന്ന്‌ ഇത്തരം ചോദ്യങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉയരും. കണ്ണൂർ വിമാനത്താവള നിർമാണാരംഭഘട്ടത്തിലും ഇതേ രീതിയിലുള്ള  സംശയവും നിരീക്ഷണവും ഉന്നയിച്ചിരുന്നു. അവയ്‌ക്കെല്ലാം മറുപടി നൽകിയാണ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. നിലവിൽ ശബരിമല വിമാനത്താവളം പദ്ധതിക്ക്‌  പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും വി തുളസീദാസ് ദേശാഭിമാനിയോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top