18 September Thursday

പൊള്ളേണ്ടവര്‍ക്ക് പൊള്ളുന്നുണ്ട്; ഫുഡ് സ്ട്രീറ്റില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും: എസ് സതീഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കൊച്ചി > ഭക്ഷണത്തില്‍ മത വര്‍ഗീയ വിഷം കലര്‍ത്താന്‍ വന്നവര്‍ക്ക് ഈ നാട് നല്‍കുന്ന മറുപടിയാണ് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ഫുഡ് സ്ട്രീറ്റ് എന്ന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. സംഘപരിവാറിന്റെ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ല. ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം. കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകുമെന്നാണ് അതിനുത്തരം- സതീഷ് പറഞ്ഞു.

ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. തുപ്പി കൊടക്കുന്ന ഭക്ഷണമാണ് ഹലാല്‍ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തില്‍ പോലും വര്‍ഗീയത പറയുന്നത്  തലച്ചോറിന്റെ സ്ഥാനത്ത് വിസര്‍ജം പേറുന്നതുകൊണ്ടാണ്.


'ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍പാടില്ലായെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങള്‍ തിന്നോള്ളൂ.. ഞങ്ങള്‍ക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാന്‍ പറയാതിരുന്നാല്‍ മതി.' - എസ് സതീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top