25 April Thursday

വിടവാങ്ങിയത്‌ എഴുത്തിലെ പുതുപ്രതീക്ഷ

സ്വന്തം ലേഖകൻUpdated: Wednesday Mar 22, 2023

കുഴൽമന്ദം
കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷിന്റെ അപ്രതീക്ഷിത വിയോഗം സാഹിത്യരംഗത്തിനുണ്ടാക്കിയത് തീരാനഷ്ടം. യുവ എഴുത്തുകാർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ജയേഷ് എഴുത്തിൽ വലിയ ഉയരങ്ങളിലേക്കുള്ള യാത്രയിലായിരുന്നു.
വിദ്യാഭ്യാസം പൂർത്തീകരിച്ച് ആന്ധ്ര, സിലോൺ, ഗോവ എന്നിവിടങ്ങളിലാണ് ജയേഷ് താമസിച്ചത്. ഇവിടങ്ങളിലെ താമസമാണ് എഴുത്തിനോടും വായനയോടും അടുപ്പിച്ചത്. പല ഭാഷകളിലുള്ള വായന വിവർത്തനം ചെയ്യാനുള്ള ആ​ഗ്രഹമുണ്ടാക്കി. പല കൃതികളും മലയാളികളെ പരിചയപ്പെടുത്തുകയായിരുന്നു ആ​ഗ്രഹം.

ആനുകാലികങ്ങളിൽ കഥകളും, വിവർത്തനങ്ങളും കൈകാര്യം ചെയ്ത ജയേഷ് സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ചുരുങ്ങിയ കാലയളവിൽ നിരവധി കൃതികൾ രചിച്ചു. കെയ്നും ആബേലും (ജെഫ്രി ആർച്ചർ), എക്സെൽ  എക്സ്റ്റൻഷ്യലിസവും ഫാൻസി ബനിയനും (ചാരു നിവേദിത), എരിവെയിൽ ശക്തിവേൽ (പെരുമാൾ മുരുകൻ), ശിവൻ മുതൽ ശങ്കരൻ വരെ (ദേവ്ദത്ത് പട്നായിക് ), ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ (അലൻ പീസ്), പണമൊഴുക്കിന്റെ ചരിതങ്ങൾ (റോബർട്ട് ടി കിയോസ്കി) എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ചില കൃതികൾ വിവർത്തനം നടത്താനുള്ള ശ്രമത്തിലുമായിരുന്നു അദ്ദേഹം. ചൊറ എന്ന പുസ്തകം എഴുതി പൂർത്തിയാക്കി, പുറത്തിറങ്ങാൻ ഇരിക്കെയാണ് പെട്ടെന്നുള്ള വേർപാട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top