26 April Friday

ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം : 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

കൊല്ലപ്പെട്ട സഞ്ജിത്ത്‌


പാലക്കാട്‌>  പാലക്കാട്‌ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ  പിടിയിൽ.പാലക്കാട്‌ സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്‌ഹാക്ക്‌ എന്നിവരാണ്‌ കസ്‌റ്റഡിയിലുള്ളത്‌.

മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ്‌ സുബൈർ. സുബൈറിന്റെ  മുറിയിൽനിന്നാണ്‌ മറ്റുള്ളവരെ പിടികൂടിയത്‌. എസ്‌ഡിപിഐ പ്രവർത്തകരാണ്‌ കൊലക്ക്‌ പിന്നിലെന്ന്‌ ആരോപിച്ചിരുന്നു.

എലപ്പുള്ളി സ്വദേശി സഞ്ജിത് (27)
Read more: https://www.deshabhimani.com/news/kerala/rss-youth-killed-in-palakkad/982420

 എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.15ന്‌ രാവിലെ 9 മണിയോടെയാണ് സംഭവം. ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും, ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സഞ്‌ജിത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top