20 April Saturday

മിനിലോറി കവർന്നകേസ്‌: പിടിയിലായവരിൽ പ്രധാനി ആർഎസ്‌എസുകാരൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

തൃശൂർ
ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച്‌ മിനി ലോറിയുമായി കടന്ന കേസിൽ അറസ്‌റ്റിലായവരിൽ പ്രധാനി  ആർഎസ്‌എസുകാരൻ. കൊടകരയിലെ ബിജെപി–- ആർഎസ്‌എസ്‌ ക്രിമിനലും  കൊടകര ടൗണിലെ ബിഎംഎസ്‌ നേതാവുമായ കൊടകര പുത്തുക്കാവ് പടത്തുപറമ്പിൽ ശ്രീകുമാറിനെയാണ്‌ വാളയാർ പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റുചെയ്‌തത്‌. ഇയാളുടെ സംഘാംഗങ്ങളെയും പിടികൂടിയിട്ടുണ്ട്‌. ചാ​ല​ക്കു​ടി​യി​ൽ ഡിവൈ​എ​ഫ്‌​ഐ നേതാവായിരുന്ന മാ​ഹി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്രധാന പ്രതിയായിരുന്നു ശ്രീകുമാർ.

ചുമട്ടുതൊഴിലാളികൂടിയായ മാഹിനെ 2006 ഡി​സം​ബ​റി​ൽ​ പോ​ട്ട ധ​ന്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കേയാണ്‌ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആർഎസ്‌എസ്‌ സംഘം വടിവാളും ആയുധങ്ങളും ഉപയോഗിച്ച്‌ 46 വെ​ട്ടുവെട്ടി കൊലപ്പെടുത്തിയത്‌. കുഴൽപ്പണക്കടത്ത്‌ സംഘങ്ങളെ കേന്ദ്രീകരിച്ചാണ്‌ ആർഎസ്‌എസിന്റെ പുത്തുകാവ്‌ ശാഖ മുഖ്യശിക്ഷകായ ശ്രീകുമാറും സംഘവും പ്രധാനമായും കവർച്ച നടത്തുന്നത്‌. ഇത്തരത്തിലുള്ള കവർച്ചകളിൽ പരാതികൾ ഉണ്ടാകില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഇവർ കവർച്ച തുടരുന്നത്‌.  കുഴൽപ്പണക്കടത്ത്‌ സംഘമെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ കഴിഞ്ഞദിവസം ദേശീയപാതയിൽ ഇവർ ലോറി തടഞ്ഞു കടത്തികൊണ്ടുപോയത്‌.  

മുമ്പ്‌ കേരളത്തിലും തമിഴ്നാട്ടിലുമായി ദേശീയപാത കേന്ദ്രീകരിച്ച്‌ നടന്ന മറ്റ്‌ കവർച്ചക്കേസുകളിലും ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ പങ്കുണ്ടെന്ന് പൊലീസ്   കണ്ടെത്തിയിട്ടുണ്ട്‌. മാർച്ച്‌ എട്ടിന്‌ ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽവച്ച് തൃശൂർ വരന്തരപ്പിള്ളി സ്വദേശികളായ ഹാഷിഫ്, നൗഷാദ് എന്നിവരെ ആക്രമിച്ചാണ്‌ മിനിലോറി കടത്തിക്കൊണ്ടുപോയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top