19 September Friday

ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കൊയിലാണ്ടി> ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന്  സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു. കൊല്ലം പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ നിന്നാണ് മൂന്ന് സ്റ്റീല്‍ ബോബുകളും വടിവാളും കണ്ടെത്തിയത്.

അടുത്തുള്ള വീട്ടുകാരാണ് ആദ്യം ആയുധങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി  പൊലീസും ബോംബു സ്കോഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്നു വർഷം മുൻപ് നിരവധി ആയുധങ്ങൾ ഈ പ്രദേശത്തു നിന്ന് കണ്ടെത്തിയിരുന്നു. ആർഎസ്എസ് സംഘം ഒളിപ്പിച്ചു വച്ചതാണ് ഇവയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top