23 April Tuesday

ബിഎംഎസ്‌ കുടുംബസംഗമത്തിൽ ആർഎസ്‌എസ്‌ അതിക്രമം

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

കൊല്ലം> പത്തനാപുരം പട്ടാഴി വടക്കേകരയിൽ ബിഎംഎസ്‌ കുടുംബസംഗമത്തിൽ ആർഎസ്‌എസ്‌ അതിക്രമം. ഉദ്‌ഘാടനച്ചടങ്ങിനിടെ മുൻ പഞ്ചായത്തംഗം അഭിലാഷിന്റെ നേതൃത്വത്തിൽ എത്തിയ ആർഎസ്‌എസ്‌ പ്രവർത്തകർ പരിപാടി അലങ്കോലമാക്കി. ബിഎംഎസ്‌ നേതാക്കളും ഘണ്ഡ്‌ കാര്യവാഹ്‌ രാജേഷ്‌ ഉൾപ്പെടെ ആർഎസ്‌എസുകാരുംകൂടി എത്തിയതോടെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭയന്നോടി.

മണൽകച്ചവടത്തിന്റെ വീതംവയ്‌പാണ്‌ കൈയ്യാങ്കളിയിലെത്തിച്ചത്‌.  കടുവാതോട്‌ ഉൾപ്പെടെ പ്രദേശത്തെ കടവുകൾ വീതംവച്ചതുമായി ബന്ധപ്പെട്ട്‌ ആർഎസ്‌എസിൽ  തർക്കമുണ്ടായിരുന്നു. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള മണൽവ്യാപാരത്തിനായി വൻമാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്‌.
ഇതിലെ മൂന്ന്‌ പേർ പ്രദേശികഘടകവുമായി ഇടഞ്ഞശേഷം ജില്ലാ നേത്യത്വത്തിന്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുടുംബസംഗമത്തിലെ ഇവരുടെ സാന്നിധ്യമാണ്‌ ഘണ്ഡ്‌ കാര്യവാഹിനെയടക്കം ചൊടിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top