20 April Saturday

ഒറ്റപ്പാലത്ത്‌ ബിജെപിയിൽ ചേരിപ്പോര്‌; കേന്ദ്രമന്ത്രിയുടെ സ്‌റ്റാഫിന്റെ ബന്ധുവിനെ ആർഎസ്‌എസുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

ഒറ്റപ്പാലം > ബിജെപി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയിലെ  ചേരിപ്പോര് ആക്രമണത്തിലെത്തി. കേന്ദ്രമന്ത്രി വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫ് സൂരജിന്റെ  ബന്ധുവിനെയും അയൽവാസിയേയും വീട്ടിൽക്കയറി ഒരു സംഘം ആർഎസ്എസുകാർ മർദിച്ചു. പേഴ്സണൽ സ്റ്റാഫ് സൂരജിന്റെ അമ്മാവൻ വി ഉണ്ണിക്കൃഷ്‌ണൻ, അയൽവാസി പി അപ്പുക്കുട്ടൻ എന്നിവരെയാണ്  മാരകായുധങ്ങളുമായി അകലൂരിലെ വീട്ടിൽക്കയറി ആക്രമിച്ചത്.  രണ്ടു പേർക്കും പരിക്കേറ്റു.

ബിജെപി ഒറ്റപ്പാലം  മണ്ഡലം പ്രസിഡന്റ്‌ എസ് ദുർഗാദാസിനെ അനുകൂലിക്കുന്ന ലെക്കിടി പേരൂർ പഞ്ചായത്ത് കമ്മിറ്റി  ഭാരവാഹികളുടെ  നേതൃത്വത്തിലാണ്  ആക്രമണം നടത്തിയതെന്ന് പറയുന്നു. ദുർഗാദാസിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതിൽ ഉണ്ണിക്കൃഷ്‌ണനും അപ്പുക്കുട്ടനും  എതിർപ്പ്‌ അറിയിച്ചിരുന്നു.  എസ് ദുർഗാദാസ് ചുമതല ഏറ്റതോടെ എതിർ ചേരിക്കാരെ കൂട്ടത്തോടെ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയതാണ്‌ പോര്‌ രൂക്ഷമാകാൻ കാരണം. കഴിഞ്ഞ ദിവസം ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ രമേഷ് ബാബു പാർടിയിൽനിന്ന് രാജിവച്ചിരുന്നു. ബിജെപി മുൻ  മണ്ഡലം പ്രസിഡന്റ്‌ എൻ കെ മണികണ്ഠനും നിലവിലെ പ്രസിഡന്റ്‌ എസ് ദുർഗാദാസിന്റെയും നേതൃത്വത്തിലുള്ള ചേരികളാണ് പരസ്പരം പോരടിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top