27 April Saturday

ചെങ്ങന്നൂരിലെ ശോഭായാത്രയ്‌ക്കിടെ ആർഎസ്എസുകാരുടെ ഏറ്റുമുട്ടൽ: കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
ചെങ്ങന്നൂർ > ശോഭായാത്ര സമാപനത്തിനിടെ ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് മണ്ഡൽ ആഘോഷ് സഹപ്രമുഖിന് കുത്തുകൊണ്ട സംഭവത്തിൽ വെൺമണി പൊലീസ് കേസെടുത്തു. ചെറിയനാട് കൊച്ചുതാംപള്ളിൽ രതീഷ് കുമാറിനാണ് (38) കുത്തേറ്റത്. രതീഷിന്റെ അച്ഛൻ മോഹനൻപിള്ളയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
 
ആഘോഷപ്രമുഖ് ചെറുവല്ലൂർ ചെമ്പരത്തിയിൽ എം മിഥുൻ, സഹോദരൻ എം ജിതിൻ, അച്ഛൻ മധു കുട്ടൻപിള്ള എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യാഴം വൈകിട്ട് എട്ടോടെ ചെറിയനാട് ചെറുവല്ലൂർ ക്ഷേത്ര ജങ്‌ഷനിലാണ് സംഘർഷമുണ്ടായത്. മിഥുനും രതീഷും  തമ്മിൽ ഭാരവാഹിത്വം സംബന്ധമായ വിഷയത്തിൽ നേരത്തെ വാക്കേറ്റം നടന്നിരുന്നു. ഇതിനെ തുടർന്ന്‌ രാത്രി മദ്യപിച്ചെത്തിയ മധു കുട്ടൻപിള്ളയും മിഥുനും  ജിതിനും ചേർന്ന് ജങ്‌ഷന്‌ സമീപം പലചരക്കുകട നടത്തുന്ന മോഹനൻപിള്ളയെ കടയിൽ കയറി ആക്രമിച്ചു.
 
മർദ്ദനത്തെ തുടർന്ന് മോഹനൻപിള്ളയ്‌ക്ക്‌ ബോധം നഷ്‌ടപ്പെട്ടു. ഇതുകണ്ട് ഓടിവന്ന രതീഷിനെ മൂവരും ചേർന്ന് മർദ്ദിക്കുകയും മധു കുട്ടൻപിള്ള കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുത്തുതടഞ്ഞ രതീഷിന്റെ വിരലുകൾ മുറിഞ്ഞു. നാലു തുന്നലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top