ബാലുശേരി > ആർഎസ്എസിന്റെ രക്ഷാബന്ധൻ മഹോത്സവത്തിൽ അധ്യക്ഷനായി പങ്കെടുക്കുന്ന ഡിസിസി അംഗത്തിനെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം രാജീവൻ കൊളത്തൂരിനെതിരെയാണ് കോഴിക്കോട് ഡിസിസിയുടെ നടപടി. കോൺഗ്രസിന്റെ ഐക്യത്തിന് യോജിക്കാത്ത കാര്യങ്ങൾ നിരന്തരം ചെയ്യുന്നുവെന്നാണ് നന്മണ്ട മണ്ഡലം കമ്മിറ്റിയുടെ പരാതി. ജില്ലാ ജനറൽ സെക്രട്ടറി മഠത്തിൽ നാണു പരാതി അന്വേഷിക്കും.
റിപ്പോർട്ട് ലഭിക്കുന്നതുവരെ രാജീവനെ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തണമെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ഞായറാഴ്‌ച കൊളത്തൂർ ശ്രീ ശങ്കര വിദ്യാമന്ദിരത്തിൽ നടക്കുന്ന ആർഎസ്എസിന്റെ രക്ഷാബന്ധൻ മഹോത്സവത്തിലാണ് രാജീവൻ അധ്യക്ഷനായി പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..