29 March Friday

വീടുകളും ആയുധപ്പുരകളാക്കി ആർഎസ‌്എസ‌്

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019


ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ആയുധപ്പുരകളായി ആർഎസ‌്എസ്സുകാരുടെ വീടും പരിസരവും. തളിപ്പറമ്പ‌് താലൂക്ക‌് കാര്യവാഹക‌് മുതിരമല ഷിബുവിന്റെ ആലക്കോട‌് നടുവിലെ വീട്ടിലുണ്ടായ ബോംബ‌് സ‌്ഫോടനവും പിടിച്ചെടുത്ത ബോംബ‌് നിർമാണ സാമഗ്രികളും ആയുധങ്ങളും വെളിച്ചം വീശുന്നത‌് നാടാകെ ഇത്തരം കേന്ദ്രങ്ങൾ ഒരുങ്ങുന്നുവെന്ന യാഥാർഥ്യത്തിലേക്ക‌്. തെരഞ്ഞെടുപ്പിൽ  വ്യാപക അക്രമത്തിനുള്ള ആർഎസ‌്എസ‌് പദ്ധതികൂടിയാണ‌് ഇതിലൂടെ വെളിച്ചത്തായത‌്. പാനൂർ മേഖലയിൽനിന്ന‌് ആഴ‌്ചകൾക്കുമുമ്പ‌് ബോംബ‌് നിർമാണ സാമഗ്രികളും ആയുധങ്ങളും പിടികൂടിയിരുന്നു. സംഘകാര്യാലയങ്ങളിൽ തയ്യാറാകുന്ന ആക്രമണ പദ്ധതികളിലേക്കും ഈ ആയുധശേഖരങ്ങൾ വെളിച്ചം വീശുന്നു. ശക്തികേന്ദ്രങ്ങളിൽനിന്നുമാറി മറ്റിടങ്ങളിലേക്കും അക്രമവും അതുവഴി ഭീതിയും പരത്തുകയാണ‌് ലക്ഷ്യം.

വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഷിബുവിന്റെ വീട്ടിൽ സൂക്ഷിച്ച ബോംബുകളാണ‌് ശനിയാഴ‌്ച പൊട്ടിത്തെറിച്ചത‌്. മകൻ ഗോകുൽ, അയൽവാസി ശിവകുമാറിന്റെ മകൻ ഖജൻ കുമാർ എന്നിവർക്കാണ‌് ഗുരുതര പരിക്കേറ്റത‌്. പൊലീസ‌്  നടത്തിയ റെയ‌്ഡിൽ ഏഴ‌് വടിവാളുകളും മഴുവുമടക്കമുള്ള മാരകായുധങ്ങളും  അലൂമിനിയം ഫോസ‌്ഫേറ്റും ഗൺപൗഡർ ഉൾപ്പെടെയുള്ള ബോബുനിർമാണ സാമഗ്രികളും വീട്ടിൽനിന്ന‌് കണ്ടെടുത്തു.  ഈ വീടിന്റെ പിന്നിൽ ബോംബ‌് നിർമിച്ചതിന്റെ സൂചനകളും പൊലീസ‌് നൽകുന്നുണ്ട‌്.

പ്രകോപനം  പതിവാക്കി
ആർഎസ‌്എസ‌് ഉന്നതതലത്തിൽ ആസൂത്രണം ചെയ‌്തു നടപ്പാക്കുന്ന അക്രമപദ്ധതിയുടെ ഭാഗമാണ‌് ബോംബ‌് നിർമാണവും ആയുധശേഖരവുമെന്ന‌് വ്യക്തമാണ‌്. കഴിഞ്ഞദിവസങ്ങളിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണങ്ങൾ നശിപ്പിച്ച‌്  പലയിടത്തും ആർഎസ‌്എസ‌് പ്രകോപനത്തിന‌് ശ്രമിച്ചിരുന്നു.
കോടിയേരി കൊമ്മൽ വയലിൽ എൽഡിഎഫ‌് വടകര മണ്ഡലം സ്ഥാനാർഥി പി ജയരാജന‌് വോട്ടഭ്യർഥിച്ചുള്ള പ്രചാരണം എഴുതിയ വീട്ടുമതിൽ കഴിഞ്ഞ ദിവസമാണ‌് തകർത്തത‌്. പ്രചാരണ ബോർഡുകളും നശിപ്പിക്കുന്നുണ്ട‌്. ബോർഡുകളിലും ചുമരുകളിലും കരി ഓയിലൊഴിക്കുകയും ബോർഡുകളിലെയും കട്ട‌്ഔട്ടുകളിലെയും സ്ഥാനാർഥികളുടെ തല വെട്ടിമാറ്റുകയും ചെയ‌്തിരുന്നു. ആർഎസ‌്എസ്സുകാർ ആയുധങ്ങളും ബോംബും വ്യാപകമായി സംഭരിക്കുന്നതായി നേരത്തെ പൊലീസിന‌് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആർഎസ‌്എസ‌് കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞമാസം 26നാണ‌്  പാനൂർ എലാങ്കോട‌് ആർഎസ‌്എസുകാരനായ കാട്ടീന്റവിട ആദർശിന്റെ വീട്ടുപറമ്പിൽനിന്ന‌് ബോംബ‌് നിർമാണ സാമഗ്രികളും ആയുധശേഖരവും പൊലീസ‌് പിടികൂടിയത‌്. 75 ഡിറ്റനേറ്ററും 40 ജലാറ്റിൻ സ‌്റ്റിക്കുമാണ‌് കണ്ടെടുത്തത‌്. നിരവധി കേസുകളിൽ പ്രതിയാണ‌് ആദർശ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top