18 April Thursday

ഗവർണർ അവസരമുണ്ടാക്കുന്നു ; ബിജെപി ഉപയോഗപ്പെടുത്തുന്നില്ലെന്ന്‌ വിമർശം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022



തിരുവനന്തപുരം
ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കേരളത്തിൽ ഉണ്ടാക്കിത്തരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്‌ കഴിയുന്നില്ലെന്ന്‌ ആർഎസ്‌എസ്‌ വിമർശം. ആർഎസ്‌എസ്‌, തപസ്യ നേതാവും പത്രപ്രവർത്തകനുമായ മുരളി പാറപ്പുറം ജന്മഭൂമിയിൽ എഴുതിയ ‘ആരിഫ്‌ മുഹമ്മദ്‌ ഖാനിൽനിന്ന്‌ ആർഎസ്‌എസിലേക്കോ?’ ലേഖനത്തിലാണ്‌ വിമർശം.

‘കേരളത്തിന്റെ രാഷ്‌ട്രീയം ദേശീയധാരയുമായി ഐക്യപ്പെടുന്നതിന്‌ മൗലികമായ തടസ്സങ്ങളൊന്നുമില്ല. സംഘടനാപരവും രാഷ്‌ട്രീയവുമായ ചില മുൻവിധികൾ ഉപേക്ഷിക്കുകയും രാജ്യം ഭരിക്കുന്ന കക്ഷിയെന്ന നിലയ്ക്ക്‌ അവസരത്തിനൊത്ത്‌ ഉയരുകയും ചെയ്താൽ അധികാര രാഷ്‌ട്രീയത്തിലേക്കുള്ള പാതയിലെ അനിശ്ചിതത്വം ഇല്ലാതാക്കാൻ കേരളത്തിലെ ബിജെപിക്കു സാധിക്കും. ഈ സാധ്യതയെക്കുച്ച്‌ ബിജെപിയേക്കാൾ ബോധ്യമുണ്ട്‌ അതിന്റെ രാഷ്‌ട്രീയ പ്രതിയോഗികൾക്ക്‌’–- ലേഖനത്തിൽ പറഞ്ഞു. ആരിഫ്‌ മൊഹമ്മദ്‌ഖാൻ ഭരണഘടന പ്രകാരം ചില നടപടികൾ ഇവിടെ ചെയ്തുതരുന്നുണ്ട്‌. ഗവർണർ, മോഹൻ ഭാഗവതിനെ കണ്ടതും ’86 മുതലുള്ള ബന്ധം തുറന്നുപറഞ്ഞതും സുപ്രധാനമാണെന്നും ലേഖനത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top