20 April Saturday
കോൺഗ്രസിനെതിരെ 
രൂക്ഷ വിമർശനം ഉയരും

തെരഞ്ഞെടുപ്പു തോൽവി; ആർഎസ്‌പി മേഖലാ യോഗം ഇന്ന്‌ കൊല്ലത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021
കൊല്ലം > തെരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച സംസ്ഥാനകമ്മിറ്റി യോഗ തീരുമാനം റിപ്പോർട്ട്‌ ചെയ്യാൻ  ആർഎസ്‌പി മേഖലാ യോഗം ഞായർ രാവിലെ 10ന്‌ ചവറ ബേബിജോൺ സ്‌മാരകത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സംസ്ഥാന–- ജില്ലാകമ്മിറ്റി അംഗങ്ങൾ, മണ്ഡലം–- ലോക്കൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.
 
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വലിയ തോൽവിയെത്തുടർന്ന്‌ കോൺഗ്രസിന്റെ കാലുവാരലും അവഗണനയും സഹിച്ച്‌ യുഡിഎഫിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ്‌ മേഖലാ യോഗം ചേരുന്നത്‌. താഴേത്തട്ടിൽ കോൺഗ്രസിൽനിന്ന്‌ നേരിടുന്ന കടുത്ത അവഹേളനവും അവഗണനയും ചർച്ചയിൽ ഉയർന്നുവരും.
 
തെരഞ്ഞെടുപ്പു തോൽവിക്കുശേഷം നിശ്‌ചയിച്ച സംസ്ഥാന സ്‌പെഷ്യൽ നേതൃസമ്മേളനവും മേഖലാ പ്രവർത്തക യോഗങ്ങളും നേതൃത്വം ഉപേക്ഷിച്ചിരുന്നു. പ്രവർത്തകരുടെ അതിരൂക്ഷമായ എതിർപ്പിനെ തുടർന്ന്‌ യുഡിഎഫ്‌ നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന്‌ ആർഎസ്‌പി തീരുമാനിച്ചു. എന്നാൽ, പിന്നീട്‌ കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചയെത്തുടർന്ന്‌  പങ്കെടുത്തു. ഇതിനെതിരെ ശൂരനാട്‌, കുന്നത്തൂർ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി എ എ അസീസ്‌, കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, ബാബുദിവാകരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top