19 December Friday

കൊല്ലത്ത് യുവാവിന്റെ തലയിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

കൊല്ലം> റോഡ് റോളറിന്റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. ബൈപ്പാസിനോടു ചേര്‍ന്നുള്ള റോഡ് നിര്‍മാണത്തിനായി എത്തിച്ച റോഡ് റോളര്‍ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്.വിനോദ് വാഹനത്തിനു മുന്നില്‍ കിടുന്നുറങ്ങുകയായിരുന്നു.വിനോദ് മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഡ്രൈവര്‍ ഇയാളെ കണ്ടില്ല.ബൈപ്പാസില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ല എന്നാണ് റോഡ് റോളര്‍ ഓടിച്ചയാള്‍ പൊലീസിനോടു പറഞ്ഞത്.

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top