തൃശുർ> ചാവക്കാട് ടൗണില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂറ്റനാട് പെരിങ്ങോട് പയ്യഴി ചേങ്ങാട്ടിൽ ശങ്കര്‍നിവാസില്‍ ബിനു(39)വാണ് മരിച്ചത്. ചാവക്കാട് വടക്കേ ബൈപ്പാസ് റോഡില്‍ ബ്യൂട്ടി സില്‍ക്സിന് സമീപം തിങ്കള്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം.
ഒരുമനയൂര്‍ ഒറ്റതെങ്ങിലുള്ള കാര്‍ ഷോറുമിലെ ജീവനക്കാനായ ബിനു ജോലിക്കുപോകുന്നതിനിടെയായിരുന്നു അപകടം. ടാങ്കര്‍ ലോറിയെ ബിനു മറികടക്കുന്നതിനിടെ റോഡിലൂടെ പോയിരുന്ന ഓട്ടോറിക്ഷയെ ടാങ്കര്‍ ലോറി മറികടക്കാന്‍ ശ്രമിച്ചതായാണ് അപകടകാരണം. വലത്തോട്ട് കയറിയ ലോറി ബിനുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ ബിനുവിന്റെ ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.
ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചാവക്കാട് പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കാരം പിന്നീട്. അച്ഛൻ: പരേതനായ ശങ്കരൻ കുട്ടി. അമ്മ: ഭാഗ്യലക്ഷ്മി. ഭാര്യ: പ്രജിത.മകൻ: പാർത്ഥിവ് .സഹോദരൻ: ബിജു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..