12 July Saturday

ടോറസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കോട്ടയം> തൊടുപുഴ- പാലാ റോഡില്‍ പ്രവിത്താനം ടൗണിന് സമീപം ടോറസ്  ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജുവാണ് (22)  മരിച്ചത്. ശനി രാവിലെ 9.30ന്  പ്രവിത്താനം- ചൂണ്ടച്ചേരി റോഡിലാണ്  അപകടം. പിന്നാലെ എത്തിയ വാഹനം  ടോറസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു.

റോഡിലേക്ക് വീണ ഹർഷലിന്റെ ദേഹത്ത് ടോറസ് കയറിയിറങ്ങുകയായിരുന്നു. പാലാ കല്ലറയ്ക്കല്‍ ഹോം അപ്ലൈന്‍സ് ജീവനക്കാരനാണ് ഹര്‍ഷല്‍. പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോർച്ചറിയിൽ. അമ്മ: ജൂബി. സഹോദരങ്ങൾ: ആഷർ, റോഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top