29 March Friday

ചാവക്കാട് ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022

ട്രെയ്ലർ ലോറിയിൽ നിന്നും വീണ ഷീറ്റുകൾ

തൃശൂര്‍ > ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി(45) എന്നിവരാണ് മരിച്ചത്

അകലാട് സ്‌കൂളിന് സമീപമാണ് അപകടം. അപകടത്തെ തുടര്‍ന്ന് ട്രൈലർ ലോറിയുടെ ഡ്രൈവര്‍ കടന്നുകളഞ്ഞു.മലപ്പുറത്തുനിന്നും ചാവക്കാട്ടേക്ക് പോകുകയായിരുന്നു ലോറി. ഭാരമേറിയ ഷീറ്റുകൾ മുഴുവനും റോഡിൽ വീണു. മതിയായ സുരക്ഷയില്ലാതെയാണ് ഷീറ്റുകൾ കൊണ്ടുവന്നത്. ലോറിക്ക് അരികിലൂടെ സ്കുട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഷീറ്റുകൾ വീണത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top