18 September Thursday

തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

അപകടത്തിൽ മരിച്ച അബ്ദുള്ള കോയ തങ്ങൾ

തിരൂരങ്ങാടി> ദേശീയപാതയിൽ  വെളിമുക്കിൽ  വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ -43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച  പുലർച്ചെ മൂന്നോടെയാണ് അപകടം . ബൈക്കും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ മറികടന്ന് വന്ന പിക്കപ്പ് ലോറി  ബൈക്കിൽ ഇടിക്കുകയായിരുന്നു.   കരിയാം കണ്ടത്തിൽ ജുമാ മസ്ജിദ് ദർസിലെ അദ്ധ്യാപകനാണ് അബ്ദുള്ള കോയ തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു.  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top