02 July Wednesday

പുറക്കാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ഓട്ടോയിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022

ആലപ്പുഴ > ദേശീയപാതയിൽ പുറക്കാട് ജങ്‌ഷന് വടക്കുഭാഗത്തായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോപ്പിൽ റഫീക്കിന്റെ ഭാര്യ റസീന (40) മരിച്ചു.

മണ്ണഞ്ചേരിയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഒരേ കുടുംബത്തിലുള്ളവർ സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചത്. പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞ്. മാതാവ് ഖദീജ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top