13 July Sunday

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കൊച്ചി> ദുബായിൽ ആത്മഹത്യ ചെയ്‌ത വ്‌ളോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്‌ദുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് മെഹ്നാസിനെതിരെ കേസെടുത്തത്. പ്രതിക്കെതിരെ പ്രേരണാകുറ്റം നിലനിൽക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജസ്റ്റീസ് ബച്ചു കുരിയൻ തോമസ് ജാമ്യാപേക്ഷ തള്ളിയത്.

മാർച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്‌തെങ്കിലും ബന്ധുക്കളുടെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
 
ആത്മഹത്യാ പ്രേരണാകുറ്റം അന്വേഷിക്കുന്നതിനിടെ പ്രായപൂർത്തിയാവും മുമ്പാണ് മെഹ്നാസ് റിഫയെ വിവാഹം ചെയ്‌തതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പോക്‌സോ നിയമപ്രകാരവും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top