19 April Friday

സൗഹാർദ വിനോദസഞ്ചാരം ; 10,000 സ്ത്രീസംരംഭം, 30,000 തൊഴിൽ

എസ് കിരൺബാബുUpdated: Tuesday Nov 22, 2022


തിരുവനന്തപുരം
സ്ത്രീസൗഹാർദ വിനോദസഞ്ചാരപദ്ധതിയിൽ സംസ്ഥാന സർക്കാർ മൂന്നു വർഷത്തിനകം  ആരംഭിക്കുന്നത് 10,000 സ്ത്രീസംരംഭങ്ങൾ. കുറഞ്ഞത് 30,000 പേർക്ക് തൊഴിൽ ലഭിക്കും. ഒന്നരലക്ഷത്തോളം സ്ത്രീകളെ ഉൾപ്പെടുത്തി സ്ത്രീസൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കും. യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്ന വനിതകൾക്കും ശൃംഖലയിൽ അം​ഗമാകാം. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂർ പാക്കേജിലെ എല്ലാ ഘടകങ്ങളും സ്ത്രീകൾ നിയന്ത്രിക്കും.  മൂന്നു വർഷത്തിനുള്ളിൽ ഓരോ ഗ്രാമത്തിലും കുറഞ്ഞത് 30 പേരെ ശൃംഖലയുടെ ഭാഗമാക്കും. ടൂർ ​ഗൈഡ്, ടൂർ ഓപ്പറേറ്റർ, ഡ്രൈവർമാർ, ഹോംസ്റ്റേ, റസ്റ്റോറന്റ് മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാനാകും.

ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതിയുടെ സംസ്ഥാന  ഉദ്ഘാടനം കഴിഞ്ഞമാസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. വനിതകൾക്ക് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ തുടങ്ങാനും തൊഴിൽ പരിശീലനത്തിനും  ഉത്തരവാദിത്വ ടൂറിസം മിഷൻ  സൗകര്യമൊരുക്കും. നിലവിൽ അം​ഗങ്ങളായ 900 സ്ത്രീകൾ ഓൺലൈൻ പരിശീലനത്തിലാണ്. സംരംഭങ്ങൾ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ വായ്പാ സൗകര്യങ്ങളും ലഭ്യമാക്കും.




സംസ്ഥാനം സമ്പൂർണ സ്ത്രീസൗഹാർദമാകും: മന്ത്രി
തദ്ദേശ വകുപ്പിന്റെകൂടി സഹകരണത്തോടെ സമ്പൂർണ സ്ത്രീസൗഹാർദ വിനോദസഞ്ചാര കേന്ദ്രമായി സംസ്ഥാനത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ  ഏതു ഭാ​ഗത്തും സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്ന പദ്ധതി ലോകത്തിലെതന്നെ ഏറ്റവും ക്രിയാത്മകമായതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ശൃംഖലയിൽ 
അം​ഗമാകാൻ
ടൂറിസം രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ടൂറിസം ശൃംഖലയിൽ അം​ഗമാകാം. സൗജന്യ പരിശീലനം ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്‌:  https://docs.google.com/forms/d/1ShrwwwiOvVQ0Tx-ht66Wfz5-r3B3yB3oxcnM6HsDpVA/edit


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top